Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC

Kottayam

കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രോ​ട് നാ​ട്ടു​കാ​ര്‍ കു​റ്റി​ശേ​രി​ക്ക​ട​വി​ലേ​ക്കു​ള്ള ബ​സ് പു​ന​രാ​രം​ഭി​ക്ക​ണം

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍​നി​ന്ന് വാ​ഴ​പ്പ​ള്ളി കു​റ്റി​ശേ​രി​ക്ക​ട​വി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന ബ​സ് നി​ര്‍​ത്ത​ലാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. ഒ​രു കാ​ല​ത്ത് ഈ ​റൂ​ട്ടി​ല്‍ നി​ര​വ​ധി സ​ര്‍​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 6.15, 7.00, 8.00, 8.45, 9.45, ഉ​ച്ച​യ്ക്ക് 1.00, വൈ​കി​ട്ട് 4.30, 5.30, 6.15 എ​ന്നി​ങ്ങ​നെ വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ ല​ഭ്യ​മാ​യി​രു​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്ര​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

വാ​ഴ​പ്പ​ള്ളി കു​റ്റി​ശേ​രി​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് പെ​രു​ന്ന പൂ​വം​പ​ള്ളി മേ​ഖ​ല​യി​ലേ​ക്കും സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​യും ക്ര​മേ​ണ ഇ​ല്ലാ​താ​യ​തോ​ടെ ജ​ന​ങ്ങ​ള്‍ വ​ലി​യ യാ​ത്രാ​ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, സ്ത്രീ​ക​ള്‍, വ​യോ​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി​പ്പേ​ര്‍ ദു​രി​തം നേ​രി​ടു​ന്നു.

ഈ റൂ​ട്ടി​ലു​ള്ള ഇ​ടു​ങ്ങി​യ റോ​ഡു​ക​ളി​ലൂ​ടെ വ​ലി​യ ബ​സു​ക​ള്‍ ഓ​ടി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യും സു​ര​ക്ഷാ​പ​ര​മാ​യും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. അ​തി​നാ​ല്‍ വ​ലി​യ ബ​സു​ക​ള്‍​ക്ക് പ​ക​രം 26 സീ​റ്റു​ള്ള മി​നി​ബ​സ് ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് കൂ​ടു​ത​ല്‍ അ​നു​യോ​ജ്യ​മാ​യി​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ര്‍ വി​നു ജോ​ബ് എം​എ​ല്‍​എ​ക്കു പ​രാ​തി ന​ല്‍​കി.

District News

കെ​എ​സ്ആ​ര്‍​ടി​സി നൂ​റോ​ളം അ​ധി​ക ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കും

ചാ​ത്ത​ന്നൂ​ര്‍: ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി കെഎ​സ്ആ​ര്‍ടിസി 12ന് ​പു​ല​ര്‍​ച്ചെ ര​ണ്ട് മു​ത​ല്‍ സം​സ്ഥാ​ന​ത്തെ 13 പ്ര​ധാ​ന ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​ന് പു​റ​മെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച് വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ​യും ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ച​ത്. മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ത്ത​വ​ണ സ​ര്‍​വീ​സി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ധി​ക സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി 62 ബ​സു​ക​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍, ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 100 ബ​സു​ക​ള്‍ അ​ധി​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി സി.​പി. ജോ​ണ്‍ വ്യ​ക്ത​മാ​ക്കി.

ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ യാ​ത്രാ​ത്തി​ര​ക്ക് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് യ​ഥാ​സ​മ​യം വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​ത്യേ​ക സം​ഘ​ത്തെ​യും ഓ​ഫി​സ​ര്‍​മാ​രെ​യും കെ​എ​സ്ആ​ര്‍​ടി​സി മു​ന്‍​കൂ​ട്ടി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ല്ലം, വ​ര്‍​ക്ക​ല, ശം​ഖു​മു​ഖം, വേ​ളി, അ​രു​വി​ക്ക​ര, അ​രു​വി​പ്പു​റം, ക​ഠി​നം​കു​ളം, ചേ​റ്റ​മം​ഗ​ലം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, കൊ​ല്ല​ത്തെ തി​രു​മു​ല്ല​വാ​രം, ആ​ലു​വ, തി​രു​നാ​വാ​യ, തി​രു​നെ​ല്ലി ക്ഷേ​ത്രം തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക.
തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ച്ച് അ​യ​ക്കാ​നു​മു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

District News

ജീ​വ​ന​ക്കാ​രി​ല്ല; താ​ളം​തെ​റ്റി ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍​ടി​സി

എ​ട്ടു ക​ണ്ട​ക്ട​ര്‍​മാ​രു​ടെ കു​റ​വ് നി​ക​ത്തി​യി​ല്ല, പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​ന്നു,  ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​വ​താ​ള​ത്തി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റു​ന്നു. എ​ട്ടു ക​ണ്ട​ക്ട​ര്‍​മാ​രു​ടെ കു​റ​വ് നി​ക​ത്താ​ന്‍ ക​ഴി​യാ​ത്ത​തും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും മൂ​ലം സ​ര്‍​വീ​സു​ക​ളെ​യും ദൈ​നം​ദി​ന ഭ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നേ ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്റ്റേ​ ഷ​ന്‍ മാ​സ്റ്റ​ര്‍​മാ​രി​ല്‍ ഒ​രാ​ളെ​യും ര​ണ്ടു താ​ത്കാ​ലി​ക ക്ലാ​ര്‍​ക്കു​മാ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി.

എം​പ്ലോ​യ്‌​മെ​ന്‍റ്് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി നി​യ​മി​ച്ച താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രെ വീ​ണ്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ എ​ട്ടു ക​ണ്ട​ക്ട​ര്‍​മാ​രു​ടെ കു​റ​വ് ഇ​തു​വ​രെ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. പ​ക​ല്‍ സ​മ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​പോ​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

നി​ല​വി​ലു​ള്ള ക​ണ്ട​ക്ട​ര്‍​മാ​രി​ല്‍ മൂ​ന്നു​പേ​രെ ഓ​ഫീ​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ ക​ണ്ണി​ക്ക​ര വ​ഴി ആ​ലു​വ, എ​റ​ണാ​കു​ളം ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ സ്ഥി​ര​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. നൈ​റ്റ് ടി​ക്ക​റ്റ് ആ​ന്‍​ഡ് കാ​ഷ് വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ല്‍ ഒ​രാ​ളും ഒ​രു അ​സി​സ്റ്റ​ന്‍റും മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​ര്‍ മാ​റി​മാ​റി തു​ട​ര്‍​ച്ച​യാ​യി ഏ​ഴു ദി​വ​സ​വും ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കേ​ണ്ട സ്ഥി​തി​യി​ലാ​ണ്.

ഓ​പ്പ​റേ​റ്റിം​ഗ്, ഓ​ഫീ​സ്, ടി​ക്ക​റ്റ് കാ​ഷ് വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ വീ​തം ആ​വ​ശ്യ​മാ​യി​രി​ക്കെ, പ​രി​മി​ത​മാ​യ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണു പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മാ​സ​ങ്ങ​ളാ​യി ആ​ളി​ല്ല.

ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ അ​റ്റ​ന്‍​ഡ​ന്‍​സ്, അ​ക്കൗ​ണ്ട്‌​സ്, മ​റ്റ് ഓ​ഫീ​സ് ജോ​ലി​ക​ള്‍ എ​ന്നി​വ​യ്‌​ക്കൊ​പ്പം വ​ര്‍​ക്ക്‌​ഷോ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

കെ ​സി​ഫ്റ്റ് ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും ബ​ദ​ല്‍ ക​ണ്ട​ക്ട​ര്‍, ഡ്രൈ​വ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ​യും ഹാ​ജ​ര്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി ന​ല്‍​കേ​ണ്ട​ത് ശ​മ്പ​ളം യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്ന​തി​ന് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ ഇ​തി​ന്വ​ശ്യ​മാ​യ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ല​വി​ല്‍ നൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​ന് 24 മ​ണി​ക്കൂ​ര്‍​വ​രെ തു​ട​ര്‍​ച്ച​യാ​യി ജോ​ലി​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ഫീ​സു​ത​ല​ത്തി​ല്‍ നി​ര​ന്ത​രം അ​റി​യി​ച്ചി​ട്ടും ഇ​തു​വ​രെ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങാ​തെ​യും ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യും ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം അ​ടി​യ​ന്തി​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Kerala

കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ജൂൺ 15 മു​ത​ൽ സൗജന്യയാത്ര നടപ്പിലാക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ജൂ​ൺ 15 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രി​യ​ദ​ർ​ശിനി എ​ന്ന പേ​രി​ലാ​കും സൗ​ജ​ന്യ യാ​ത്ര ന​ട​പ്പി​ലാ​ക്കു​ക. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് ഓർ​ഡി​ന​റി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇ​തു​വ​ഴി കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം സ​ർ​ക്കാ​ർ നി​ക​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ ബ​സു​ക​ളി​ലും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ ന​ഷ്ടം 112 കോ​ടി; റി​പ്പോ​ർ​ട്ട് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചാ​ലു​ണ്ടാ​കു​ന്ന വ​രു​മാ​ന ന​ഷ്ടം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

ഓ​ർ​ഡി​ന​റി ബ​സി​ൽ മാ​ത്രം സൗ​ജ​ന്യം അ​നു​വ​ദി​ച്ചാ​ൽ പ്ര​തി​മാ​സം 57 കോ​ടി ന​ഷ്ടം ഉ​ണ്ടാ​കും. സി​റ്റി ഫാ​സ്റ്റ്, ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ന​ട​പ്പാ​ക്കി​യാ​ൽ 65 കോ​ടി​യും ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ്, സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളി​ൽ ന​ട​പ്പാ​ക്കി​യാ​ൽ 90 കോ​ടി​യും ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ‌​ട്ടി​ൽ പ​റ​യു​ന്നു. മു​ഴു​വ​ൻ ബ​സു​ക​ളി​ലും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ പ്ര​തി​മാ​സ ന​ഷ്ടം 112 കോ​ടി‌ രൂ​പ ന​ഷ്ടം വ​രും.

District News

കൊ​റോ​ണ വി​ട്ടൊ​ഴി​യാ​തെ കെ​എ​സ്ആ​ര്‍​ടി​സി, രാ​ത്രി ഏ​ഴു​ ക​ഴി​ഞ്ഞാ​ല്‍ ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്ത്

ആ​ല​പ്പു​ഴ: രാ​ത്രി ഏ​ഴു​ ക​ഴി​ഞ്ഞാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഓ​ര്‍​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്ത്. ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ലെ​യും അ​വ​സ്ഥ​യാ​ണി​ത്. രാ​ത്രി ഏ​ഴു​ക​ഴി​ഞ്ഞാ​ൽ ആ​ല​പ്പു​ഴ​യി​ല്‍നി​ന്നു തു​ട​ങ്ങു​ന്ന ഓ​ര്‍​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ള്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ. പി​ന്നെ ആ​ശ്ര​യം വ​ല്ല​പ്പോ​ഴു​മെ​ത്തു​ന്ന ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളാ​യ സൂ​പ്പ​ര്‍​ഫാ​സ്റ്റു​ക​ളാ​ണ്.
ധാ​രാ​ളം ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ കി​ട​ക്കു​മ്പോ​ഴും ബ​സി​നാ​യി കാ​ത്തു​നി​ന്ന് ഒ​ടു​വി​ല്‍ യാ​ത്ര​ക്കാ​രും അ​ധി​കൃ​ത​രു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​കു​ന്ന കാ​ഴ്ച​യും പ​തി​വാ​കു​ക​യാ​ണ്. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ൾ കു​റ​വു​ള്ള ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ മി​ക്ക​വാ​റും ഇ​ത്ത​രം സം​ഘ​ര്‍​ഷ​ങ്ങ​ള്‍ പ​തി​വാ​ണ്.


ഇ​തി​നി​ട​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന​പേ​രി​ല്‍ വ​ഴി​യി​ല്‍ കി​ട​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യും സ്ഥി​രം കാ​ഴ്ച​യാ​ണ്.


സാ​ധാ​ര​ണ സ്റ്റോപ്പു​ക​ളി​ലി​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ചി​ല്ല​റ​യ​ല്ല. രാ​ത്രി ഏ​ഴു​ ക​ഴി​ഞ്ഞാ​ല്‍ മ​ണി​ക്കു​റു​ക​ള്‍ കാ​ത്തുനി​ന്നാ​ലാ​ണ് പ​ല​പ്പോ​ഴും ഒ​രു സൂ​പ്പ​ര്‍​ഫാ​സ്റ്റെ​ത്തു​ന്ന​ത്. ഇ​ത് രാ​ത്രി 10നുശേ​ഷ​മേ യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തൂ എ​ന്ന് ക​ണ്ട​ക്ട​ര്‍​മാ​ര്‍ വാ​ശി​പി​ടി​ക്കും. ലോ​ക്ക​ല്‍ സ്റ്റോപ്പു​ക​ളി​ലി​റ​ങ്ങേ​ണ്ട​വ​ര്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് നി​ര്‍​ത്തു​ന്ന സ്റ്റോ​പ്പു​ക​ളി​ലി​റ​ങ്ങി, കാ​ല്‍​ന​ട​യാ​യോ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചോ വീ​ടു​ക​ളി​ലെ​ത്തേ​ണ്ട അ​വ​സ്ഥ.


രാ​ത്രി എ​ട്ടി​നുശേ​ഷം സ​ര്‍​വീ​സു​ക​ള്‍ പി​ന്നെ​യും കു​റ​യും. ആ​ല​പ്പു​ഴ​യി​ല്‍നി​ന്നാ​ണെ​ങ്കി​ല്‍ 9.10ന് ​ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​ള്ള ലാ​സ്റ്റ് ബ​സ് പോ​യിക്ക​ഴി​ഞ്ഞാ​ല്‍ കു​ട്ട​നാ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​ര്‍​ക്ക് പെ​രു​വ​ഴി ത​ന്നെ ശ​ര​ണം. ഒ​മ്പ​തി​നു ചേ​ര്‍​ത്ത​ല​യി​ലേ​ക്കു​ള്ള ഓ​ര്‍​ഡി​ന​റി ബ​സും 9.45ന് ​മൂ​ന്നാ​റി​ലേ​ക്കു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​റു​മാ​ണ് ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ല​പ്പു​ഴ- ചേ​ര്‍​ത്ത​ല റൂ​ട്ടി​ലു​ള്ള​വ​ര്‍​ക്കു​ള്ള ഏ​ക ആ​ശ്ര​യം. പി​ന്നീ​ടെ​ത്തു​ന്ന​ത് സൂ​പ്പ​ര്‍​ഫാ​സ്റ്റു​ക​ളാ​ണ്. അ​തും ഞാ​യ​റാ​യ​ഴ്ച​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തീ​രെ​ക്കു​റ​വും. അ​തി​നാ​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തുനി​ന്നാ​ലാ​ണ് ഒ​രു സൂ​പ്പ​ര്‍​ഫാ​സ്റ്റെ​ത്തു​ന്ന​ത്.


ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന് ചേ​ര്‍​ത്ത​ല​യി​ലെ​ത്തേ​ണ്ട യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​മാ​ണ് വ​ലു​ത്. ആ​ല​പ്പു​ഴ​യി​ലും ചേ​ര്‍​ത്ത​ല​യി​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്ത് ന​ല്ല ഹോ​ട്ട​ലു​ക​ളു​ണ്ടെ​ങ്കി​ലും ചേ​ര്‍​ത്ത​ല​യി​ല്‍നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​റി​യു​ള്ള 11-ാം മൈ​ലി​ലെ ഹോ​ട്ട​ലി​ലാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി സൂ​പ്പ​ര്‍​ഫാ​സ്റ്റു​ക​ള്‍ നി​ര്‍​ത്തു​ന്ന​ത്. ഇ​തി​നാ​ല്‍ ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന് ചേ​ര്‍​ത്തയി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രും ചേ​ര്‍​ത്ത​ല​യി​ല്‍നി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു പോ​കേ​ണ്ട​വ​രും അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണ്.


ബ​സ് ര​ണ്ടു ബ​സ്റ്റാ​ന്‍​ഡു​ക​ള്‍​ക്കി​ട​യി​ലെ ഈ ​ഹോ​ട്ട​ലി​ല്‍ ക​യ​റ്റി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങാ​ന്‍ അ​ര​മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണെ​ടു​ക്കു​ന്ന​ത്. കേ​വ​ലം അ​ര​മ​ണി​ക്കൂ​റു​കൊ​ണ്ടെ​ത്തേ​ണ്ട സ്ഥാ​ന​ത്ത് ഇ​ര​ട്ടി​യി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ് ഇ​രു ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലേ​ക്കും ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ര്‍​ക്കെ​ത്താ​നാ​വു​ന്ന​ത്.


ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നോ​ക്കി കെ​എ​സ്ആ​ര്‍​ടി​സി അ​നു​മ​തി കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ഈ ​ഹോ​ട്ട​ലി​നാ​ണെ​ന്നാ​ണ് ഡ്രൈ​വ​ര്‍​മാ​രും ക​ണ്ട​ക്ട​ര്‍​മാ​രും പ​റ​യു​ന്ന​ത്. ചേ​ര്‍​ത്ത​ല​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി കാന്‍റീനു​ണ്ടെ​ങ്കി​ലും അ​വി​ടെനി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ യാത്രയ്ക്കി​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി നി​ര്‍​ത്തു​ന്ന​തി​നാ​ല്‍ പെ​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍.


ചേ​ര്‍​ത്ത​ല​വ​ഴി പോ​കു​ന്ന പ​ല സൂ​പ്പ​ര്‍​ഫാ​സ്റ്റു​ക​ളും സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​തെ ബൈ​പ്പാ​സ് വ​ഴി തി​രി​ഞ്ഞുപോ​കു​ക​യാ​ണ്. ഇ​തു​മൂ​ലം വ​ഴി​യി​ല്‍ ഭ​ക്ഷ​ണം​ ക​ഴി​ക്കാ​നാ​യി അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ക​ള​ഞ്ഞ യാ​ത്ര​ക്കാ​ര്‍ എ​ക്‌​സ് റേ ​ജം​ഗ്ഷ​നി​ലി​റ​ങ്ങി ഓ​ട്ടോ വി​ളി​ച്ച് സ്റ്റാ​ന്‍​ഡി​ലെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. സ​മ​യം വൈ​കി​യാ​ല്‍ ഓ​ട്ടോ പോ​ലും കി​ട്ടി​ല്ല. പി​ന്നെ കാൽന​ട ത​ന്നെ ശ​ര​ണം.


കൊ​റോ​ണ​യ്ക്കു മു​മ്പ് രാ​ത്രി 10 വ​രെ ഓ​ര്‍​ഡി​നി, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നു. കൊ​റോ​ണ​യോ​ടെ നി​ര്‍​ത്തി​യ ഈ ​സ​ര്‍​വീ​സു​ക​ള്‍ പി​ന്നീ​ട് പു​നരാ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന മ​റു​പ​ടി. കൊ​റോ​ണ​ക്കാ​ലം ക​ഴി​ഞ്ഞി​ട്ട് കാ​ലം കു​റെ​യാ​യെ​ങ്കി​ലും കെ​എ​സ്ആ​ര്‍​ടി​സി​യെ ഇ​പ്പോ​ഴും കൊ​റോ​ണ വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല.

Kerala

യാ​ത്ര​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു, ബസ് കടയിലേക്ക് ഇടിച്ചുകയറി

മാവേലിക്കര: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില്‍ സി. പ്രദീപ്(49) ആണ് മരിച്ചത്.

ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില്‍ മാവേലിക്കര നടയ്ക്കാവില്‍ ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട യാത്രികരില്‍ ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്‍ത്തിയത്.

പ്രദീപിനെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ 20 ഓളം യാത്രികര്‍ ഉണ്ടായിരുന്നു.

പത്തനംതിട്ട-ഹരിപ്പാട് ചെയിന്‍ സര്‍വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്‍ഇഎ 885 വാഹനമാണ് അപകത്തില്‍പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്‍ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.

പ്രദീപിന് മുന്‍പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില്‍ ഒപ്റ്റിക്കല്‍സ്, ഫോര്‍ ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നിട്ടുണ്ട്.

Kerala

കെ​എ​സ്ആ​ർ​ടി​സി​യെ തൊ​ട്ടു​ക​ളി​ച്ചാ​ൽ ഇ​നി ഒ​ത്തു​തീ​ർ​പ്പി​ല്ല; ത​ട​വും പി​ഴ​യും ശി​ക്ഷ


ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ സ​​​​ർ​​​​വീ​​​​സി​​​​നി​​​​ട​​​​യി​​​​ൽ ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ ഇ​​​​നി യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ല്ല.

ഇ​​​​ത് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും കി​​​​ട്ടാ​​​​വു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി. അ​​​​ക്ര​​​​മി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി പോ​​​​ലീ​​​​സി​​​​നക്കൊ​​​​ണ്ട് കേ​​​​സെ​​​​ടു​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​എം​​​​ഡി യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ബ​​​​സി​​​​നു ക​​​​ല്ലെ​​​​റി​​​​യു​​​​ക, ബ​​​​സ് ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ മ​​​​ർ​​​​ദി​​​​ക്കു​​​​ക, സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യമു​​​​ണ്ടാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​ണ്. പൊ​​​​തുജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന്‍റെ ജോ​​​​ലി​​​​ക്ക് ത​​​​ട​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​ക ഗൗ​​​​ര​​​​വ​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണ്. ഐ​​​​പി​​​​സി 332, 353, 392, 294 (b) തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ചു​​​​മ​​​​ത്തു​​​​ന്ന നോ​​​​ൺ കോ​​​​മ്പൗ​​​​ണ്ട​​​​ബി​​​​ൾ ഒ​​​​ഫ​​​​ൻ​​​​സ് ഗ​​​​ണ​​​​ത്തി​​​​ൽപ്പെ​​​​ടു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ൾ അ​​​​ഞ്ചു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന​​​​തും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​​​​മാ​​​​ണെ​​​​ന്ന് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്കി​​​.

ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​സി​​​​നെ നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ച്ചുകൊ​​​​ണ്ട് ബ​​​​സി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ ന​​​​ഷ്ടം മാ​​​​ത്രം ന​​​​ൽ​​​​കി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ക്കു​​​​ക​​​​യും കേ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​ണ്. ഇ​​​​ത് പൊ​​​​തുസ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ തെ​​​​റ്റാ​​​​യ സ​​​​ന്ദേ​​​​ശം ന​​​​ല്കു​​​​ന്ന​​​​തും നി​​​​യ​​​​മവ്യ​​​​വ​​​​സ്ഥ​​​​യെ ചോ​​​​ദ്യംചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​​ന്നും സി​​​​എം​​​​ഡി പ്ര​​​​മോ​​​​ജ് ശ​​​​ങ്ക​​​​ർ യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​യ​​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​​​​നി ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ൽ ഉ​​​​ട​​​​ൻ പോ​​​​ലീ​​​​സി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത് കേ​​​​സ് ചാ​​​​ർ​​​​ജ് ചെ​​​​യ്യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​ശ​​​​മാ​​​​ണ് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Kerala

കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാരനു നേരെ തെരുവുനായയുടെ ആക്രമണം

എടത്വ: കെഎസ്ആർടിസി ഡിപ്പോയിൽ തെരുവുനായയുടെ ആക്രമണത്തിൽ യാത്രക്കാരനു പരിക്ക്. എടത്വാ സ്വദേശിയായ തോട്ടുമാലിച്ചിറ വീട്ടിൽ ടി.കെ. നടരാജനാണ് കാലിൽ കടിയേറ്റത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലേക്കു പോകാൻ ബസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ നടരാജനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സനൽകി.

അതേസമയം, ബസ് ഡിപ്പോ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായത് യാത്രക്കാരെ വലയ്ക്കുന്നതായാണ് പരാതി. ഇതു നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Kerala

കെ-​സ്വി​ഫ്റ്റി​ൽ ഇ​നി വ​നി​ത ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ

ചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ-​സ്വി​ഫ്റ്റ് വ​നി​ത ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ വേ​ത​ന​മാ​ണ്.

രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ബ​സ് ഓ​ടി​ക്കേ​ണ്ടി​വ​രും. അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​വും 20 വ​യ​സു​മാ​ണ്. ജോ​ലി ചെ​യ്യാ​ൻ പ​റ്റി​യ ആ​രോ​ഗ്യ ശേ​ഷി ഉ​ണ്ടാ​യി​രി​ക്ക​ണം. ലൈ​റ്റ് വെ​ഹി​ക്ക​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ 30 വ​യ​സു വ​രെ പ​രി​ഗ​ണി​ക്കും.

ഹെ​വി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സു​ണ്ടെ​ങ്കി​ൽ 45 വ​യ​സു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നും ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് വൈ​കാ​തെ നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ 21 വ​രെ ഓ​ൺ​ലൈ​നാ​യി ന​ൽ​കാം.

 

Kerala

മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും. ഇ​തി​ന് പ്ര​തി​ഫ​ല​മു​ണ്ടാ​കി​ല്ലെ​ന്നും താ​രം സ​മ്മ​തം അ​റി​യി​ച്ച​താ​യും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​ർ സ്ഥാ​ന​ത്ത് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തെ വെ​ച്ച് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ര​സ്യം എ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി റീ​ബ്രാ​ൻ​ഡിം​ഗി​ന്‍റെ ഭാ​ഗ​മാ​യി 2025 ൽ ​സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മോ​ഹ​ൻ​ലാ​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഓ​ർ​മ എ​ക്‌​സ്പ്ര​സ് എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യ ബ​സി​ൽ അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ ബ​സു​ക​ൾ എ​ത്തി​യ​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി സം​ഘ​ടി​പ്പി​ച്ച ട്രാ​ൻ​സ്‌​പോ 2025 ലും ​നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര വ​രു​മാ​ന നേ​ട്ടം കൂ​ട്ടാ​യ സ​ഹ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി​യെ ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​ർ തി​രി​ച്ചു കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥിനി​ക​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​ങ്ക​മാ​ലി​ക്കും മു​രി​ങ്ങൂ​രി​നും ഇ​ട​യ്ക്കു​ള്ള പൊ​ങ്ങം എ​ന്ന സ്ഥ​ല​ത്താ​ണ് വി​ദ്യാ​ർ​ഥിനി​ക​ൾ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ ഈ ​സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ങ്ങ​ത്തു ബ​സ് നി​ർ​ത്തി ന​ൽ​ക​ണ​മെ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ണ്ട​ക്ട​ർ സ​മ്മ​തി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കൊ​ര​ട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ മു​രി​ങ്ങൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സ് നി​ർ​ത്താ​മെ​ന്ന് ക​ണ്ട​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ ഇ​റ​ങ്ങി​യാ​ൽ തി​രി​കെ പോ​കാ​ൻ വ​ഴി പ​രി​ച​യ​മി​ല്ലെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ ചാ​ല​ക്കു​ടി കെ​എ​സ്‌​ആ​ർ​ടി​സി സ്‌​റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Kerala

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ആശുപത്രിയിലാക്കി; യാത്രക്കാർ പെരുവഴിയിൽ

ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ  കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.

പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്‌തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ക​ണ്ട​ക്ട​റും ഡ്രൈ​വ​റും. കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ന്ന്‌ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ബ​സി​ൽ ക​യ​റി​യ പി​ര​പ്പ​ൻ​കോ​ട് സ്വ​ദേ​ശി​നി അ​ന​ന്ത​ല​ക്ഷ്മി​യാ​ണ് (23) കു​ഴ​ഞ്ഞു​വീ​ണ​ത്.

യു​വ​തി​യും അ​മ്മ​യും തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി ആ​യു​ർ​വേ​ദ കോ​ള​ജി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്നു. മ​ണ്ണ​ന്ത​ല ഭാ​ഗ​ത്തു​വ​ച്ച് കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​യെ ക​ണ്ട​ക്ട​ർ ഫൈ​സ​ലും ഡ്രൈ​വ​ർ മു​കു​ന്ദ​നു​ണ്ണി​യും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

മ​റ്റു വാ​ഹ​ന​ങ്ങ​ളോ ആം​ബു​ല​ൻ​സ്‌ സൗ​ക​ര്യ​മോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രെ സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​വി​ട്ട​ശേ​ഷം യു​വ​തി​യെ ബ​സി​ൽ​ത്ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം യു​വ​തി ആ​ശു​പ​ത്രി വി​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

കെ​എ​സ്ആ​ർ​ടി​സിയിൽ ഭി​ന്നശേ​ഷി​ക്കാ​ർ​ക്ക് സീ​റ്റ് ഉ​റ​പ്പാ​ക്ക​ണം

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ ഭി​​​ന്ന ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ൾ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ​​​ക്കാ​​​ണ്. അ​​​ത് ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി.​

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഓ​​​ർ​​​ഡി​​​ന​​​റി, സി​​​റ്റി സ​​​ർ​​​വീ​​​സ്, ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​റു​​​ക​​​ൾ എ​​​ന്നീ ബ​​​സു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു​​​ള്ള സീ​​​റ്റു​​​ക​​​ൾ എ​​​ഴു​​​തി​​​വ​​​യ്ക്ക​​​ണം. ഭി​​​ന്ന​​ശേ​​​ഷി​​​ക്കാ​​​ർ ക​​​യ​​​റി​​​യാ​​​ൽ അ​​​വ​​​ർ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റ് ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ലോ ​​​ഫ്ലോ​​​ർ ബ​​​സു​​​ക​​​ളി​​​ൽ ഇ​​​തു​​​വ​​​രെ സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ എ​​​ഴു​​​തി​​വ​​​യ്ക്കു​​​ക​​​യോ സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ക​​​യോ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​നി ലോ ​​​ഫ്ലോ​​​ർ ബ​​​സു​​​ക​​​ളി​​​ലും ഭി​​​ന്നശേ​​​ഷി​​​ക്കാ​​​ർ​​​ക്കു​​​ള്ള സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ക​​​യും അ​​​ത് എ​​​ഴു​​​തി​​വ​​​യ്ക്കു​​​ക​​​യും വേ​​​ണം.

District News

മ​ല​പ്പു​റം കെഎസ്ആ​ർ​ടി​സി ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് അ​ഞ്ച് കോ​ടി

മ​ല​പ്പു​റം : മ​ല​പ്പു​റം കെഎ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​ഞ്ച് കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​റി​യി​ച്ചു. നാ​ലു നി​ല​ക​ളി​ലെ​യും സി​വി​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ, സ്വീ​വ​റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്,

ചു​റ്റു​മ​തി​ൽ എ​ന്നി​വ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി 2024-25 വ​ർ​ഷ​ത്തെ ബ​ജ​റ്റ് ച​ർ​ച്ച​യു​ടെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭ്യ​മാ​ക്കി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

District News

ഫോ​ർ​ട്ടു​കൊ​ച്ചി-നെ​ടു​മ്പാ​ശേ​രി റൂ​ട്ടി​ൽ ബ​സ് സർവീസ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്

ഫോ​ർ​ട്ടു​കൊ​ച്ചി: ഏ​താ​നും വ​ര്‍​ഷം മു​മ്പ് ഫോ​ര്‍​ട്ട്കൊ​ച്ചി​യി​ല്‍​നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​സി ലോ​ഫ്ളോ​ര്‍ ബ​സാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.


ഇ​ത് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ആ​ലു​വ ഉ​ള്‍​പെ​ടെ ന​ഗ​ര​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍​ക്കും ഏ​റെ പ്ര​യോ​ജ​ന പ്ര​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സ​ര്‍​വീ​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ധി​കൃ​ത​ര്‍ നി​ര്‍​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബ​സു​ക​ള്‍ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് വി​വ​രം.

ഈ ​സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കൊ​ച്ചി സൗ​ത്ത് ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖേ​ന ഡി​വി​ഷ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

Kerala

പ​രാ​ക്ര​മ​വു​മാ​യി ക​ബാ​ലി; കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ക്ര​മി​ച്ചു

അ​തി​ര​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ​യാ​ണ് ക​ബാ​ലി പ​രാ​ക്ര​മം കാ​ണി​ച്ച​ത്. അ​തി​ര​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ​യാ​ണ് ക​ബാ​ലി പ​രാ​ക്ര​മം കാ​ണി​ച്ച​ത്. 
ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബ​സി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ആ​ന​യെ റോ​ഡി​ൽ​നി​ന്ന് നീ​ക്കി.
തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് അ​തി​ര​പ്പ​ള്ളി​യി​ൽ ക​ബാ​ലി​യു​ടെ പ​രാ​ക്ര​മം ഉ​ണ്ടാ​വു​ന്ന​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ വ​നം​വ​കു​പ്പ് ഇ​ട​പെ​ട​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ഡ്രൈ​വ​ര്‍​ക്ക് പി​ന്നി​ൽ യു​ഡി​എ​ഫ്, കെ​എ​സ്ആ​ര്‍​ടി​സി ന​ന്നാ​വ​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം: ഗ​താ​ഗ​ത മ​ന്ത്രി

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി സൂ​ക്ഷി​ച്ച​തി​ന് ഡ്രൈ​വ​റെ സ്ഥ​ലം​മാ​റ്റി​യ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ.

ന​ട​പ​ടി നേ​രി​ട്ട ഡ്രൈ​വ​ർ​ക്കു പി​ന്നി​ൽ യു​ഡി​എ​ഫ് ആ​ണെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ വ​യ്ക്കാ​ൻ പ​ണം ന​ൽ​കി​യ​ത് യു​ഡി​എ​ഫ് യൂ​ണി​യ​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ന​ന്നാ​വ​രു​ത് എ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം. കെ​എ​സ്ആ​ര്‍​ടി​സി ന​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യൂ​ണി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ഡ്രൈ​വ​റു​ടെ സ്ഥ​ലം മാ​റ്റം റ​ദ്ദാ​ക്കി​യ കോ​ട​തി ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ, വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും ഗ​ണേ​ഷ്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

സ്ഥ​ലം​മാ​റ്റം ചോ​ദ്യം ചെ​യ്തു കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ജ​യ്‌​മോ​ന്‍ ജോ​സ​ഫ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വെ​ള്ള​ക്കു​പ്പി ബ​സി​ല്‍ സൂ​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ സ്ഥ​ലം മാ​റ്റി​യ​ത് ഉ​ചി​ത​മാ​ണോ​യെ​ന്നും ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍ സം​സ്‌​കാ​ര​മാ​ണു മാ​റേ​ണ്ട​തെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥ​ലം മാ​റ്റു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍, മ​തി​യാ​യ കാ​ര​ണം വേ​ണം. ഹ​ര്‍​ജി​ക്കാ​ര​ന്‍ ബ​സി​ല്‍ സൂ​ക്ഷി​ച്ച​തു മ​ദ്യ​ക്കു​പ്പി​യ​ല്ല​ല്ലോ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള​ല്ല, ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍​സം​സ്‌​കാ​രം മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷ് പ​റ​ഞ്ഞു.

ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചി​ല്ലി​നോ​ടു ചേ​ര്‍​ന്ന് ര​ണ്ട് കു​ടി​വെ​ള്ള​ക്കു​പ്പി​ക​ള്‍ വ​ച്ചി​രി​ക്കു​ന്ന​തു യാ​ത്ര​യ്ക്കി​ടെ നേ​രി​ട്ടു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ഇ​ട​പെ​ട്ട് ന​ട​പ​ടി​യെ​ടു​ത്ത​ത്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ ജോ​സ് (68) ആ​ണ് മ​രി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് സു​ള്ള്യ​യി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് യാ​ത്ര​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് കോ​ട്ട​യം സ്റ്റാ​ന്‍​ഡി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ജോ​സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ൽ​കും. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up